കൊല്ലം: പ്ലാസ്റ്ററിട്ട കാലുമായി ട്രാക്കിലെത്തി സ്വർണപ്പൊലിമയോടെ തലയുയർത്തി ഫൈന. ഒരുമാസം മുമ്പ് സ്കൂളിൽ പരിശീലനത്തിനിടയിൽ ഹർഡിൽസിൽ കാലിടിച്ചാണ് പരിക്കേറ്റത്. മത്സരത്തിന് ഇറങ്ങരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും വീണ്ടും ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു.
ഉപജില്ലാ മത്സരങ്ങളിൽ വേദന കടിച്ചമർത്തി 400 മീറ്റർ ഹർഡിൽസ്, 400, 800 മീറ്ററുകളിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. പി.ജയചന്ദ്രന്റെ ശിക്ഷണത്തിലാണ് പരിശീലനം. 1 മിനിറ്റ് 23.62 സെക്കൻഡിലാണ് ഇത്തവണ ഫിനിഷ് ചെയ്തത്. മുമ്പ് 59 സെക്കൻഡിൽ ഇതേ ദൂരം താണ്ടിയിട്ടുണ്ടെന്ന് ഫൈന പറയുന്നു. അമച്വർ വിഭാഗത്തിൽ ലോംഗ് ജംപിൽ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 400, 800 മീറ്റർ മത്സരങ്ങളിൽ ഇത്തവണ ഇറങ്ങാനാകുമോയെന്ന ആശങ്കയും ഫൈനയ്ക്കുണ്ട്. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് തൊഴിലാളി ഗബ്രിയേൽ ഡാനിയേലിന്റെയും ശോഭയുടെയും മകളാണ്. യഹു.ഡി ഗബ്രിയേൽ, അബ്നേർ.ഡി ഗബ്രിയേൽ, പൗൾ.ഡി ഗബ്രിയേൽ എന്നിവർ സഹോദരങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |