SignIn
Kerala Kaumudi Online
Friday, 09 October 2026 3.37 AM IST

എഴുകോണിൽ മരങ്ങൾ കടപുഴകി ദേശീയപാതയിൽ പതിച്ചു, ഗതാഗതം മുടങ്ങി

photo
എഴുകോൺ അമ്പലത്തുംകാലയ്ക്ക് സമീപം ദേശീയപാതയിലേക്ക് മറിഞ്ഞ മരം ഫയർഫോഴ്സ് സംഘം വെട്ടിമാറ്റുന്നു

കൊല്ലം: ശക്തമായ മഴയും ചുഴലിക്ക് സമാനമായ കാറ്റും, എഴുകോണിൽ മരങ്ങൾ കടപുഴകി ദേശീയപാതയിൽ പതിച്ചു. അപകടങ്ങളൊഴിവായത് തലനാരിഴക്ക്. ഇന്നവെ വൈകിട്ട് നാലേകാലോടെയാണ് സംഭവം. പെട്ടെന്നുണ്ടായ മഴയും അതിനൊപ്പമുള്ള കാറ്റുമാണ് അപകടം വിതച്ചത്. എഴുകോൺ അമ്പലത്തുംകാലയ്ക്ക് സമീപത്തായി റെയിൽവേ ഭൂമിയിലെ പെരുമരവും കാറ്റാടി മരവുമാണ് കടപുഴകിയത്. വാഹനം കടന്നുപോയി നിമിഷങ്ങൾക്കകമാണ് മരങ്ങൾ വീണത്. അതുകൊണ്ടുതന്നെ മറ്റ് ദുരന്തങ്ങളുണ്ടായില്ല. വലിയ മരങ്ങൾ റോഡിന് കുറുകെ പതിച്ചതോടെ കൊല്ലം- തിരുമംഗലം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിലൂടെ മരങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഒരു മണിക്കൂർ നേരം ഇവിടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദീർഘദൂര വാഹനങ്ങളും സ്കൂൾ ബസുകളുമടക്കം ദേശീയ പാതയിൽ കുടങ്ങി.

 നിലംപൊത്താൻ നാളെണ്ണി മരങ്ങൾ

എഴുകോൺ കോളന്നൂരിനും അമ്പലത്തുംകാലയ്ക്കും ഇടയ്ക്കായി ഇനിയും ഏറെ മരങ്ങൾ അപകടാവസ്ഥയിൽ നിൽപ്പുണ്ട്. എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്ത് പലതവണ മരങ്ങൾ ദേശീയ പാതയിലേക്ക് പതിച്ചിരുന്നു. മൂന്ന് മാസം മുൻപ് പതിച്ച മരം പുതുതായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡും തകർത്തിരുന്നു. ഇപ്പോഴും വെയിറ്റിംഗ് ഷെഡിന് മുകളിൽ നിന്നും മരം നീക്കം ചെയ്യാൻപോലും നടപടിയായിട്ടില്ല. അമ്പലത്തുംകാലയ്ക്ക് സമീപത്തായി റെയിൽവേ ഭൂമിയിലെ മരങ്ങളുടെ കീഴിൽ പെട്ടിക്കട കച്ചവടക്കാരുമുണ്ട്. ഏത് നിമിഷവും ഇവിടെയും അപകടങ്ങൾ സംഭവിച്ചേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL