പോരുവഴി :ഉൾനാടൻ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി പോരുവഴി ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്തിന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് വടക്കേമുറി വാർഡിലെ കൈതാക്കുളം, എമ്പട്ടാഴിക്കുളം എന്നിവിടങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.വടക്കേമുറി കൈതാക്കുളത്തിന് സമീപം ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ ഫിഷറീസ് വകുപ്പിൽ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗം സിബി ചാക്കോ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ കൃഷ്ണപ്രിയ, സുഭാഷ്, പാടശേഖരസമിതി ഭാരവാഹികളായ ബാലചന്ദ്രൻ പിള്ള, അജയൻ, രാഹുൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |