തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പാലം മുതലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്.
റോഡുകൾ തകർന്ന് വലിയ കുഴികൾ
ദേശീയപാതയിൽ പുനലൂർ മുതൽ ഇടമൺ, തെന്മല, ആര്യങ്കാവ് വരെയുള്ള വിവിധ ഭാഗങ്ങളിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ഇത് ഇതുവഴിയുള്ള വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരുന്നു.
ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് നീക്കം
ശബരിമല തീർത്ഥാടന സീസൺ ആരംഭിക്കാൻ ഇനി ചുരുക്കം മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മണ്ഡലകാലം ആരംഭിച്ചാൽ ഈ റൂട്ടിൽ ഉണ്ടാകുന്ന കനത്ത വാഹനത്തിരക്കും ഗതാഗതക്കുരുക്കും മുന്നിൽകണ്ടാണ് ദേശീയപാത അതോറിറ്റി ഇപ്പോൾ മെയിന്റനൻസ് ജോലികൾക്ക് വേഗത കൂട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |