
അഞ്ചാലുംമൂട്: കൈകളുടെ ശുചിത്വത്തിലൂടെ പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള സന്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ മിഷനും സംയുക്തമായി ആഗോള കൈകഴുകൽ ദിനാചരണവും ജില്ലാതല സെമിനാറും അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കോർപ്പറേഷർ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു ആർ.നായർ അദ്ധ്യക്ഷനായി. ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡി.അജിത്ത് കുമാർ, ആൻസി റേച്ചൽ, ഹൈമ എന്നിവർ സെമിനാർ നയിച്ചു. പ്രിൻസിപ്പൽ ഷൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ശ്രീകുമാർ, ഒ.സിന്ധു, ജ്യോതി സീബ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |