SignIn
Kerala Kaumudi Online
Sunday, 18 October 2026 5.47 AM IST

റെയിൽവേ സ്റ്റേഷന് മുന്നിൽ ഫ്ലൈ ഓവർ പരിശോധിക്കും: സുരേഷ് ഗോപി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവർ സാദ്ധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കളക്ടർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ശബരിമല തീർത്ഥാടകർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിലുള്ള സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

ചിന്നക്കടയിൽ ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും പദ്ധതി യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രസൗകര്യം കണക്കിലെടുത്ത് ഫ്ലൈ ഓവറിന്റെ രൂപരേഖ തയ്യാറാക്കണമെന്ന് സുരേഷ് ഗോപി നിർദേശിച്ചു. ശബരിമല തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നൽകണമെന്ന് അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ നവീകരണ പുരോഗതിയും വിലയിരുത്തി.

ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, ഡിവിഷണൽ എസ് ആൻഡ് ടി എൻജിനിയർ ബാഷ, കൺസ്ട്രക്ഷൻ ഡെപ്യുട്ടി ചീഫ് എൻജിനിയർ പവൻ കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL