SignIn
Kerala Kaumudi Online
Sunday, 18 October 2026 5.47 AM IST

സർവീസ് എക്സലൻസ് അവാർഡ്

asad

ചവറ: സാമൂഹ്യ പ്രവർത്തനം, കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകളെ മുൻനിറുത്തി ചവറ സ്വദേശിയായ ആസാദ് ആശിർവാദിന് 'ഭാരത് രത്ന നാഷണൽ സർവീസ് എക്സലൻസ് അവാർഡ് 2026' ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജിവ്രാൻ ഫൗണ്ടേഷനാണ് ദേശീയ പുരസ്കാരം നൽകിയത്.
കേരളത്തിന്റെ സാംസ്കാരിക പുരോഗതിക്കും സാഹിത്യ മേഖലയ്ക്കും നൽകിയ സംഭാവനകളും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്. ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് എൻജിനിയർ ആകാശ് സാഹു, മാനേജിംഗ് ഡയറക്ടർ അശുതോഷ് സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL