SignIn
Kerala Kaumudi Online
Monday, 19 October 2026 1.57 AM IST

ആനചാടി കുത്ത് കാണാനെത്തിയവർ അപകടത്തിൽ പ്പെട്ടു.

accident

തൊടുപുഴ :അമ്പലപ്പുഴയിൽ നിന്ന് ഓട്ടോ റിക്ഷയിൽ ആനചാടി കുത്ത് കാണാനെത്തിയവർ അപകടത്തിൽ പ്പെട്ടു.യാത്രക്കാരായ അമ്പലപ്പുഴസ്വദേശികളായ ബീമാ മൻസിലിൽ അഹമ്മദ്( 7),നിയ(13), നിഷാന(14),നിഷാദ്(14 ),നിയാസ് (18),സജീന (42),ഷാജിത (41),നൗഷാദ് (45),എന്നിവർക്കാണ് പരിക്ക്.ഞായറാഴ്ച വൈകിട്ട് 4.45നാണ് അപകടം.
ഇവർ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെ നെയ്യശ്ശേരി തോക്കുമ്പൻ റോഡിലെ കുത്തിറ ക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റിക്ഷ മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതി തൂണിൽ തട്ടി തൂണും ഒടിഞ്ഞു. പരിക്ക് പറ്റിയവർക്ക് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽപ്രഥമിക ചികിത്സനൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL