SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

വൃദ്ധനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്ന യുവതി അറസ്റ്റിൽ

klm

കൊല്ലം: ബന്ധുവിന്റെ വിവാഹാലോചന സംസാരിക്കാനെന്ന വ്യാജേന വൃദ്ധനെ വിളിച്ചുവരുത്തി മർദ്ദിച്ച് സ്വർണവും പണവും കവർന്ന മൂന്നംഗസംഘത്തിലെ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീനയാണ് (33) കുണ്ടറ പൊലീസിന്റെ പിടിയിലായത്. ആയിരംതെങ്ങ് സ്വദേശി ബാബുവിന്റെ (68) പരാതിയിലാണ് നടപടി.

കൂട്ടാളികളായ രണ്ട് യുവാക്കളെ പിടികൂടാനായില്ല. കഴിഞ്ഞ ജൂൺ 16നാണ് സംഭവം. ഹസീന ഫോണിൽ വിളിച്ചതനുസരിച്ച് ബാബു കേരളപുരത്തെത്തി. അവിടെനിന്ന് ഹസീന ഇയാളെ സ്കൂട്ടറിൽ നെടിയവിള അമ്പലത്തിന് സമീപത്തെ വീട്ടിലെത്തിച്ചു. സംസാരിച്ചിരിക്കെ വീട്ടിലുണ്ടായിരുന്ന യുവാക്കൾ ബാബുവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

തുടർന്ന് മൊബൈൽ ഫോണും പേഴ്സിലുണ്ടായിരുന്ന 5000രൂപയും തട്ടിയെടുത്തു. ആറ് ഗ്രാം തൂക്കമുള്ള സ്വർണമോതിരവും മൂന്നേകാൽ പവന്റെ മാലയും ഊരിവാങ്ങി. പിന്നാലെ ഹസീനയും ബാബുവും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളെടുത്ത് വിവരം പുറത്തുപറഞ്ഞാൽ മക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പിന്നീട് ബാബുവിനെ ഇവർ ബെക്കിൽ കടവൂർ പാലത്തിന് സമീപം ഇറക്കിവിട്ടു.

ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് രണ്ട് ദിവസത്തിനുശേഷമാണ് ബാബു പരാതി നൽകിയത്. ഹസീനയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL