SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് നീളും

കൊല്ലം: കൊല്ലം പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഗുരുതര അലംഭാവം കാരണം കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് നീളുന്നു. ഒന്നരമാസം മുമ്പേ നടപടികൾ ആരംഭിച്ചിട്ടും കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിക്കാൻ അനിവാര്യമായ വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള ടെണ്ടർ ഇതുവരെ ക്ഷണിച്ചില്ല.

വേ ബ്രഡ്ജിന് പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാബിൻ, ഗോഡൗണിന്റെ അറ്റകുറ്റപ്പണി, ക്ലിയറൻസ് നൽകുന്നതിനുള്ള കസ്റ്റംസിന്റെ ഓൺലൈൻ സംവിധാനമായ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇ.ഡി.ഐ) സംവിധാനം പ്രവർത്തിപ്പിക്കാനുള്ള അതിവേഗ സുരക്ഷിത ഇന്റർനെറ്റ് സൗകര്യമായ ലീസ് ലൈൻ എന്നിവയും കസ്റ്റംസ് നിർദേശിച്ചിരുന്നു.

സമയനഷ്ടം ഒഴിവാക്കാൻ ടെണ്ടർ ക്ഷണിക്കാതെ സർക്കാർ ഏജൻസി മുഖേന കാബിൻ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ തുടങ്ങിയില്ല. ലീസ് ലൈനും ഭിച്ചിട്ടില്ല. ഗോഡൗൺ നവീകരണം പാതിവഴിയിലാണ്. കൊല്ലം പോർട്ടിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിൽ കേരള മാരിടൈം ബോർഡിലെ (കെ.എം.ബി) ഉയർന്ന ഉദ്യോഗസ്ഥർക്ക് അസംതൃപ്തി ഉണ്ടെന്നാണ് സൂചന.

ഉദ്യോഗസ്ഥരുടെ ഗുരുതര അലംഭാവം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏറ്റവും കൂടുതൽ കപ്പലുകൾ എത്തിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉപ കമ്പനിയായ മെഡ്ലോഗ് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ ആരംഭിക്കാനായി സമീപിച്ചിട്ടും കൊല്ലം പോർട്ട് അധികൃതർ അനങ്ങാപ്പാറ നിലപാടിലാണ്. ടാൻസാനിയയിൽ നിന്ന് അടുത്തമാസം വഴിഞ്ഞത്ത് എത്തുന്ന തോട്ടണ്ടി കണ്ടെയ്നറുകൾ റോഡ് മാർഗം കൊല്ലം പോർട്ടിൽ എത്തിച്ച ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായിരുന്നു മെഡ് ലോഗിന്റെ ആലോചന. കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് വൈകിയാൽ തോട്ടണ്ടി പഴയതുപോലെ തൂത്തുക്കുടയിലേക്ക് പോകും.

ഒപ്പിട്ടിട്ട് ഒരുവർഷം

 കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷന് കരാറൊപ്പിട്ടിട്ട് ഒരു വർഷം
 കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പിന് നടപടി തുടങ്ങിയത് 2 മാസം മുമ്പ്
 ആവശ്യമായ സൗകര്യങ്ങളെക്കുറിച്ച് മാസങ്ങളോളം ചിന്തിച്ചില്ല
 പോർട്ട് ഓഫീസർ ഇടയ്ക്കിടെ മാറുന്നു

കഴിഞ്ഞ ദിവസം കേരള മാരിടൈം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്ന് വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കാൻ ധാരണയായിട്ടുണ്ട്.

കെ.എം.ബി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL