
പരവൂർ: തെക്കുംഭാഗം പ്ലാവറ ക്ഷേത്രത്തിൽ മോഷണം. വഞ്ചികൾ കുത്തി പൊളിച്ചും ഓഫീസ് റൂം കുത്തിത്തുറന്നുമാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. മൂന്നുപേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഏകദേശം ഇരുപത്തയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഏതാനും മാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. പരവൂർ പൊലീസിൽ പരാതി നൽകി. ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |