
കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവ് എ.പാച്ചന്റെ 22-ാം അനുസ്മരണം 23ന് രാവിലെ 10ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കും. മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡി.ചിദംബരൻ അദ്ധ്യക്ഷനാകും. ഈ വർഷത്തെ എ.പാച്ചൻ അവാർഡ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമർപ്പിക്കും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.എൽ.എമാരായ ജ്യോതികുമാർ ചാമക്കാല, സി.ആർ.മഹേഷ്, എം.എം.നസീർ, ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |