SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

കടയ്ക്കോട് വിശ്വംഭരൻ സ്മാരക പുരസ്കാരം

കൊല്ലം: പുരോഗമന കലാസാഹിത്യ സംഘവും കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ കടയ്ക്കോട് വിശ്വംഭരൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്കാരം കെ.വി.മോഹൻകുമാറിന്റെ 'ഉല' എന്ന നോവലും കഥാപ്രസംഗരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കാഥികൻ പ്രൊഫ.വസന്തകുമാർ സാംബശിവനും തിരഞ്ഞെടുക്കപ്പെട്ടു. 23ന് വൈകിട്ട് 6ന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിക്കും. കെ.എൻ.ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഥിക സംഗമം കാഥികൻ പ്രൊഫ.വി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. കടയ്ക്കോട് ബി.സാംബശിവൻ, സി.എൻ.സ്നേഹലത എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL