
ചാത്തന്നൂർ: കഞ്ചാവ് മിഠായികളുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബീഹാർ മധുബാനി ജില്ലയിൽ ബെനിപ്പട്ടി താലൂക്കിൽ ഉച്ചയ്ത് ദേശത്ത് മണ്ഡൽ വീട്ടിൽ പരമേശ്വർ മണ്ഡലിന്റെ മകൻ ഗണേഷ് മണ്ഡലിനെയാണ് (35) ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബീഹാറിൽ നിന്ന് മിഠായി കൊണ്ടുവന്ന് ഹോൾസെയിലായി കച്ചവടം നടത്തിവരികയായിരുന്നു. കൊട്ടിയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, കൊല്ലം ഐ.ബി എക്സൈസ് ഇൻസ്പെക്ടർ വി.എ.ഷാജഹാൻ, വൈ.ഷിഹാബുദീൻ, ബിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |