
കേരളപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ജില്ലയിലെ വി.എഫ്.പി.സി.കെ വിപണികൾക്ക് അനുവദിച്ച ഫലവൃക്ഷ തൈകളുടെയും ജൈവവളത്തിന്റെയും വിതരണം കേരളപുരം കാർഷിക വിപണിയിൽ എസ്.ബി.ഐ ക്രെഡിറ്റ് ചീഫ് മാനേജർ ആർ. അനു നിർവഹിച്ചു. അഗ്രി പ്രോസസിംഗ് സെൽ ചീഫ് മാനേജർ ജെ. ബിന്ദു, കേരളപുരം ബ്രാഞ്ച് മാനേജർ എസ്. സിമി, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ വി. ബിന്ദു, മാർക്കറ്റിംഗ് മാനേജർ വി. സരിത ബിന്ദു, ഡെപ്യൂട്ടി മാനേജർമാരായ പി മീര, ആർ.ഉഷസ്, വിപണി പ്രസിഡന്റ് പി. പുഷ്പരാജൻ, വൈസ് പ്രസിഡന്റ് വി. ജോയ്, ഊർമിള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |