
കരുനാഗപ്പള്ളി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാല പ്രവർത്തകർക്കായി സോഷ്യൽ മീഡിയ ശില്പശാല സംഘടിപ്പിച്ചു. കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കൗൺസിൽ സെക്രട്ടറി എം. സലിം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യുട്ടിവ് അംഗം അഡ്വ. എം. ബാലചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ഉഷാകുമാരി, സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ബിജിരാജ്, അർജ്ജുനൻ, മായ എന്നിവർ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |