
കൊല്ലം: പട്ടികജാതി വികസന വകുപ്പ് ക്ലറിക്കൽ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറ് മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. ഹോണറേറിയം പ്രതിമാസം 12000 രൂപ. ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും എംപ്ലോയ്മെന്റ് കാർഡിന്റെയും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമുള്ള അപേക്ഷ നവംബർ 13ന് വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക്/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 04742794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |