കൊല്ലം: കലാഗ്രാമവും കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് നടത്തുന്ന 'രംഗവസന്തം-2026' നാടകോത്സവത്തിന് ഇന്ന് സോപാനം ഓഡിറ്റോറിയത്തിൽ തുടക്കമാകും. വൈകിട്ട് 5.30ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. കലാഗ്രാമം പ്രസിഡന്റ് ബാലചന്ദ്രൻ ജൂപ്പിറ്റർ അദ്ധ്യക്ഷനാകും. സമാപന സമ്മേളനം വിഷ്ണുമോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കളക്ടർ ആനി ജൂല തോമസ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കലാഗ്രാമം സെക്രട്ടറി എം.സെയ്ഫുദ്ദീൻ അദ്ധ്യക്ഷനാകും. നാടകകൃത്തും സംവിധായകനുമായ സുന്ദരൻ കല്ലായിയെ ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയസുകുമാരൻ ആദരിക്കും. 6.45ന് തൃശൂർ ഡ്രീം കേരളയുടെ 'ഊരുവലം' നാടകം. 17 വരെ വൈകിട്ട് 6.30ന് നാടകങ്ങൾ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |