കൊല്ലം: കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കായി ജില്ലാ കാർഷിക ഉത്പാദന സംഭരണ വിതരണ കേന്ദ്രം എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചതായി പ്രസിഡന്റ് കുറ്റിയിൽ ഷാനവാസ് അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ രണ്ടുകോടി രൂപ ചെലവിൽ കർഷകരിൽ നിന്ന് ന്യായവില നൽകി വിളകൾ സ്വരൂപിക്കും. ഓരോ പഞ്ചായത്തിലും ഇടനിലക്കാരില്ലാതെ കാർഷിക ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കാനുള്ള വിപണികൾ രൂപീകരിക്കും. മൊബൈൽ അഗ്രിക്കൾച്ചറൽ യൂണിറ്റുകൾ തുടങ്ങും. സംസ്ഥാന വ്യാപകമായി കർഷക കൂട്ടായ്മകൾ രൂപീകരിച്ച് സർക്കാർ സഹായങ്ങളടക്കം പരമാവധി സഹായങ്ങൾ കർഷകർക്ക് എത്തിച്ച് നൽകാനും സൊസൈറ്റി മുൻകൈയെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |