കൊല്ലം: സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെർഫോമിംഗ് ആർട്സ്, ഉപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. കലാപ്രകടനത്തിന്റെ അഞ്ച് മിനിറ്റിൽ കവിയാത്ത വിഡിയോ, യൂണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നവംബർ ഏഴിനകം dcklmsid@gmail.com മുഖേന സമർപ്പിക്കണം. ഫോൺ: 0474 2790971.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |