SignIn
Kerala Kaumudi Online
Sunday, 01 November 2026 5.57 AM IST

കി​ട​പ്പു​രോ​ഗി​കൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യർ

pali
പാ​ലി​യേ​റ്റീ​വ് കെ​യർ

കൊ​ല്ലം: കി​ട​പ്പു​രോ​ഗി​കൾ​ക്ക് തു​ടർ​പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സെ​ക്കൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യർ പ​ദ്ധ​തി​യു​മാ​യി വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള പ്രൈ​മ​റി പാ​ലി​യേ​റ്റീ​വ് കെ​യർ യൂ​ണി​റ്റു​കൾ തു​ടർ​പ​രി​ച​ര​ണ​ത്തി​ന് കൈ​മാ​റു​ന്ന കി​ട​പ്പു​രോ​ഗി​കൾ​ക്കാ​ണ് സെ​ക്കൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യർ പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​ത്. 2025​-26 സാ​മ്പ​ത്തി​ക വർ​ഷം പ്ലാൻ ഫ​ണ്ടിൽ​നി​ന്ന് 12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 82 കി​ട​പ്പു​രോ​ഗി​കൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്. സി.എ​ച്ച്.സി​ക​ളിൽ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വർ​ത്ത​കർ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL