SignIn
Kerala Kaumudi Online
Sunday, 01 November 2026 5.57 AM IST

തപോവൻ ഹാപ്പിനസ് വാലിയിൽ കമ്പൂച്ചിയൻ പാർക്ക് ഉദ്ഘാടനം

photo
തപോവനിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കമ്പൂച്ചിയൻ പാർക്ക്

കൊല്ലം: രാജ്യത്തെ ആദ്യ ജാക് ഫോറസ്റ്റോറിയമായ വെളിയം തപോവൻ ഹാപ്പിനസ് വാലിയിൽ കമ്പോഡിയൻ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച കമ്പൂച്ചിയൻ ഹൗസടങ്ങുന്ന പാർക്ക് ഇന്ന് നാടിന് സമർപ്പിക്കും. ആറേക്കറിലധികം പ്ളാവിൻ തോട്ടവും ജൈവ വൈവിദ്ധ്യവും ആധുനികതയുടെ സ്വിമ്മിംഗ് പൂളും കുട്ടികളുടെ പാർക്കുമൊക്കെ ഉൾപ്പെടുന്ന തപോവനിൽ വ്യത്യസ്തത പുലർത്തുന്നതാണ് കമ്പൂച്ചിയൻ പാർക്ക്. ചിലവ് കുറഞ്ഞ നിർമ്മാണ രീതിയാണ് കമ്പൂച്ചിയൻ ഹൗസിന്റേത്. പുറമെയുള്ള കൗതുകത്തിനും അപ്പുറം വിശാലമായ ഹാളും അകംകാഴ്ചകളുമുണ്ട്. ഇതിനോട് ചേർന്ന് തയ്യാറാക്കിയ വ്യാളീമലയിൽ നിന്ന് എപ്പോഴും മഞ്ഞും പുകയും വമിക്കുന്ന സംവിധാനവുമുണ്ട്. കാടിന് തുല്യമായ അന്തരീക്ഷവും സാങ്കേതിക മികവും ഒത്തുചേരുന്നതിനാൽ കമ്പൂച്ചിയൻ പാർക്ക് കാഴ്ചക്കാർക്ക് കൂടുതൽ കൗതുകമാകും.

ഉദ്ഘാടനം ഇന്ന്

കമ്പൂച്ചിയൻ പാർക്ക് ഇന്ന് വൈകിട്ട് 4ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബോറിസ് പോൾ അദ്ധ്യക്ഷനാകും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ കേരളപ്പിറവി സന്ദേശം നൽകും. ജില്ലാ പഞ്ചായത്തംഗം കെ.എസ്.ഷിജുകുമാർ കമ്പൂച്ചിയൻ ഹൗസും വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രേഖ ഡ്രാഗൺ മൗണ്ടും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് മിസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് ഹാഷിമും പ്രദീപ് സ്വാമികളും ചേർന്ന് കേരളപ്പിറവി മധുരം പങ്കുവയ്ക്കും. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥിയാകും. വിവിധ സാമൂഹ്യ സാംസ്കാരിക പ്രതിഭകളും ചടങ്ങിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL