
വൈക്കം: പള്ളിപ്രത്തുശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയീസ് യു.പി സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2ന് ചേരുന്ന സമ്മേളനത്തിൽ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും പാലീയേറ്റീവ് കെയറിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് അഡ്വ.ജോർജ്ജ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. സി.കെ.ആശ എം.എൽ.എ മുൻ പ്രസിഡന്റുമാരേയും ഭരണസമിതി അംഗങ്ങളേയും ജീവനക്കാരേയും ആദരിക്കും. വൈക്കം ഫൊറോന വികാരി ഡോ.ബെർക്കുമാൻസ് കൊടയ്ക്കൽ ശതാബ്ദി സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ബാങ്കിലെ മുതിർന്ന സഹകാരികളെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി ശതാബ്ദി ലോഗോ പ്രകാശനം നടത്തും. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി എന്നിവർ പ്രസംഗിക്കും. ശതാബ്ദി ആഘോഷ കമ്മറ്റി ജനറൽ കൺവീനർ സെബാസ്റ്റ്യൻ ആന്റണി സ്വാഗതവും ബാങ്ക് സെക്രട്ടറി ജൂബിൾ പോൾ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |