SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ആകാശ പാത പൊളിക്കും-അനിൽകുമാർ ആകാശ പാത നവീകരിക്കും - തിരുവഞ്ചൂർ

s

കോട്ടയം: ഒരു വികസനവും നടക്കാത്ത മണ്ഡലമായി കോട്ടയം മാറിയെന്ന് അഡ്വ.കെ.അനിൽകുമാർ ആരോപിക്കുമ്പോൾ, തുടങ്ങിവെച്ച പല വികസന പദ്ധതികളുടെയും നടത്തിപ്പ് 'ഭരണ സ്വാധീനം ഉപയോഗിച്ചു ഞെരുക്കി മുന്നോട്ടു പോകാൻ അനുവദിച്ചില്ലെന്ന് ഉരുളക്ക് ഉപ്പേരിപോലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി. കോട്ടയം പ്രസ്ക്ലബിന്റെ 'സ്ഥാനാർത്ഥി സംസാരിക്കട്ടെ ' പരിപാടിയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ അനിൽകുമാറും കൊമ്പു കോർത്തത്.

തിരുവഞ്ചൂർ

ഏറ്റുമാനൂരിന്4000 കോടി കൊടുത്തിട്ടും കോട്ടയത്തിന് മാത്രം ഒന്നും തരാതിരുന്നത് യു.ഡി.എഫ് എം.എൽ.എയുടെ കീഴിൽ കോ ട്ടയം വികസിക്കരുതെന്ന ദുഷ്ടലാക്കാണ്. ചിങ്ങവനത്ത് സ്പോർട്സ് കോംപ്ലക്സ്, നാഗമ്പടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , ആകാശ പാത, നട്ടാശേരി റഗുലേറ്റർ കം ബ്രിഡ്ജ്, കച്ചേരിക്കടവ് ബോട്ടു ജട്ടി, വിവിധ കുടിവെള്ള പദ്ധതികൾ നടപ്പാക്കാത്തതിനു പിന്നിൽ ഇടതു സർക്കാരിന്റെ പ്രതികാര രാഷ്ടീയമാണ്. കളക്ടറേറ്റിലെ ജലസംഭരണിയിൽ വെള്ളമുണ്ടായിട്ടും കുടിവെള്ളക്ഷാമമാണ്. പൈപ്പ് ലൈൻ തകരാറ് പരിഹരിക്കാത്തതാണ് കാരണം.

കിഫ്ബി ഫണ്ടിൽ വെള്ളുത്തരുത്തി പാലത്തിനും കുടിവെള്ള പ്രശ്നപരിഹാരത്തിനും ഫണ്ട് അനുവദിച്ചുവെങ്കിലും നടപടിയില്ല. കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി മരവിപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് കോടി അനുവദിച്ച് ബസ്ബേ നിർമ്മിച്ചു. ജനറൽ ആശുപത്രിയുടെ സ്ഥലത്തെ മണ്ണ് മാറ്റുന്നത് കോട്ടയം, ഏറ്റുമാനൂർ പ്രദേശത്തെ ആവശ്യത്തിന് ഉപയോഗിക്കാൻ എം.എൽഎമാർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചെങ്കിലും ഏറ്റുമാനൂരിലേക്കുള്ള മണ്ണ് നീക്കാതെ പദ്ധതി വൈകിപ്പിച്ചു. ആകാശപാത പൂർത്തീകരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 1.65 കോടി അനുവദിച്ചെങ്കിലും പണി സ്തംഭിപ്പിച്ചു. യു.ഡി.എഫ് സർക്കാർ വന്നാൽ മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാം പൂർത്തീകരിക്കും. ആകാശ പാത പൊളിച്ചു കളയാതെ നവീകരിക്കും

കെ.അനിൽകുമാർ

ഒരു വികസനവും നടത്താതെ സ്വന്തം കഴിവില്മലായ്മ മറയ്ക്കാൻ മറ്റു ള്ളവരുടെ തലയിൽ എല്ലാ കുറ്റവും കെട്ടിവെക്കുകയാണ് യു.ഡി.എഫ്. തുടർ ഭരണം ഉണ്ടായാൽ കിഫ് ബി ഫണ്ട് ഉപയോഗിച്ച് കോട്ടയത്ത് വൻ വികസന പദ്ധതികൾ കൊണ്ടു വരും.

ആകാ പാതയെന്ന വികൃത നിർമ്മിതി പൊളിച്ചു പഴയപോലെ റൗണ്ടാന പണിയും.

ഗതാഗത കുരുക്ക് ഒഴിവാക്കാൻ കഞ്ഞിക്കുഴി കളത്തിപ്പടി ബൈപ്പാസ്. സംക്രാന്തി ബൈപ്പാസ് അടക്കം നാല് ബൈപ്പാസുകൾ നിർമ്മിക്കും. നാട്ടകം സിമന്റ് ഫാക്ടറിയുടെ സ്ഥലത്ത് ഐ.ടി ഹബ് സ്ഥാപിക്കും. നെഹ്‌റുസ്റ്റേഡിയം പൊളിച്ചു രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. പഴുക്കാനിലവും വേമ്പനാട്ടു കായലും ആഴം കൂട്ടുന്നതോടെ നാട്ടകം തുറമുഖം ലോജിസ്റ്റിക്ക് ഹബ്ബാക്കി മാറ്റും. സമ്പൂർണ കുടിവെള്ള പദ്ധതി കൊണ്ടു വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL