SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

പുതിയ സർക്കാർ വന്നിട്ടും രക്ഷയില്ല..... മരുന്ന് ക്ഷാമം മാറാതെ മെഡിക്കൽ കോളേജ്

കോട്ടയം : കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു, മരുന്ന് കമ്പനികൾ വിതരണം നിറുത്തി. പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിൽ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ വലയും. ഹൃദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് ഏജൻസികൾ ഉപരണങ്ങൾ എടുത്തുകൊണ്ടു പോയിട്ടു ഒരുനടപടിയും സ്വീകരിക്കാനാകുന്നില്ല. അഞ്ച് ജില്ലകളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിനു രോഗികളുടെ ആശ്രയ കേന്ദ്രമാണ് കോട്ടയം മെഡിക്കൽ കോളജ്, മികച്ച ഡോക്ടർമാരും മികവുറ്റ സേവനവും ലഭ്യമാണെങ്കിലും പണം ഇല്ലാതെ വന്നതോടെ ആശുപത്രി അധികൃതരും പ്രതിസന്ധിയിലാണ്. ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിംഗ് കൗണ്ടർ പേരിന് മാത്രമാണ്. ഇവിടെ നിന്ന് മരുന്ന് വിതരണം ചെയ്തതിൽ മാത്രം 41 കോടി രൂപ വിതരണക്കാർക്ക് കൊടുക്കാനുണ്ട്.

സാധാരണക്കാർ എന്ത് ചെയ്യും

വിവിധ വിഭാഗങ്ങളിൽ വിലകൂടിയ മരുന്നുകളോ അനുബന്ധ സാധനങ്ങളോ ഇല്ലാതെയായിട്ട് മാസങ്ങൾ പിന്നിട്ടു. കുടിശിക തീർക്കാത്തതിനാൽ കരാർ പുതുക്കാനുമായിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മരുന്നും ഉപകരണങ്ങളും വാങ്ങുകയാണ് രോഗികൾ. ക്യാൻസർ മരുന്നിനടക്കം ഉയർന്ന വിലയാണ്. സാധാരണക്കാർക്ക് പുറത്തുനിന്ന് വാങ്ങുകയെന്നത് ചിന്തിക്കാൻ പോലുമാകില്ല.

വിവിധ കുടിശിക 138 കോടി

പല മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്. ഇതിന് വൻതുക നൽകണം. സാമ്പത്തികശേഷിയില്ലാത്തവർ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത്. ഡോക്ടർമാരും നിസഹായരാണ്.

-രോഗിയുടെ കൂട്ടിരിപ്പുകാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL