
ചങ്ങനാശേരി : ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (ഡി.എസ്.ടി.എ) അദ്ധ്യാപകർക്കായി കെ.ടെറ്റ് പരീക്ഷാ പരിശീലനം നടത്തി. എൻ.എസ്.എസ് സ്‌കൂൾസ് മാനേജർ അഡ്വ.ടി.ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകർക്ക് യോഗ്യത പരീക്ഷ നിർബന്ധമാക്കിയുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘടന നടത്തിയ ട്രെയിനിംഗ് പ്രോഗ്രാം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ആർ.ദേവിക, ഡോ.എ.ലക്ഷ്മി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.സുരേഷ്, എം.ശ്രീദേവി, ആർ.ഹരിശങ്കർ, എൻ.പ്രബോധ്, എ.എസ് അരുൺകുമാർ, ടി.വി ശ്രീകാന്ത്, എ.അരുൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |