
കുമരകം : പൾസ് പോളിയോ ഇമ്മ്യൂണൈസഷൻ ബ്ലോക്ക് തല ഉദ്ഘാടനം കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് അംഗം കെ.ജി ബിനു, എച്ച്.എം.സി അംഗം ടോണി കുമരകം, മെഡിക്കൽ ഓഫീസർ ഡോ.എസ്.സീമ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |