
കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കായി സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടത്തും. ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. അസൽസർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. പ്രോസ്‌പെക്ടസിൽ നിർദേശിച്ചിരിക്കുന്ന ഫീസ് ക്യൂ.ആർകോഡ്മുഖേനയും പി.ടി.എ ഫണ്ടും യൂണിഫോം ഫീസും പണമായും നൽകണം. പ്ലസ്ടു, വി.എച്ച്.എസ്.ഇയോഗ്യതയുള്ളവരിലെയും ഐ.ടി.ഐ, കെ.ജി.സി.ഇ യോഗ്യതയുള്ളവരിലെയും ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് രാവിലെ 9.30 മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ : 9446341691.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |