
തൃക്കൊടിത്താനം : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫൊറോന മാതൃപിതൃവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നേതൃസംഗമവും വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സിബി മുക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ചെറിയാൻ കക്കുഴി ആമുഖപ്രസംഗം നടത്തി. നാർക്കോട്ടിക് സെൽ റിട്ട.എസ്.ഐ മാത്യു പോൾ ക്ലാസ് നയിച്ചു. ജോളി തോമസ്, മോളി ലൂയിസ്, രാജു ആന്റണി, ലാലി ഇളപ്പുങ്കൽ, ജോയി ചക്കാലയ്ക്കൽ, ജോസ് തോമസ്, സിനി റ്റിജി, സിബി ഫ്രാൻസീസ്, റിനിൽ വർഗ്ഗീസ്, ബിന്ദു ജോസഫ്, റിറ്റി മനോഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |