SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.57 AM IST

കിടങ്ങൂരിൽ മിനിമാസ്റ്റ് ലൈറ്റുകളിൽ ഇനി മുതൽ നിരീക്ഷണ ക്യാമറയും

cctv

കിടങ്ങൂർ : ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്, കിടങ്ങൂർ പഞ്ചായത്തിലെ 11 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണിത്. മിനിമാസ്റ്റ് ലൈറ്റുകളിൽ ക്യാമറ സ്ഥാപിച്ചതിനാൽ ചെലവിനത്തിൽ 40 ശതമാനം കുറവുണ്ടായി. മിനിമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി കണക്ഷനിൽ നിന്നു ക്യാമറയ്ക്ക് ആവശ്യമായിട്ടുള്ള വൈദ്യുതിയും ലഭ്യമാകും. ക്യാമറ ദൃശ്യങ്ങൾക്ക് കൂടുതൽ വ്യക്തതയും ലഭിക്കും. 5 എം.പിയുടെ ബുള്ളറ്റ് വെരിഫോക്കൽ മോഡൽ ക്യാമറകളാണുള്ളത്. ഒരു യൂണിറ്റിൽ രണ്ട് ക്യാമറകൾ ആണ് സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെൽ മുഖേനയാണ് ക്യാമറകൾ സ്ഥാപിച്ചത്. 3 വർഷത്തേക്കാണ് പരിപാലന ചുമതല. കേബിൾ നെറ്റ് വർക്ക് വഴിയാണ് ക്യാമറ പ്രവർത്തിക്കുന്നത്. ഒരേസമയം 20 ഫോണിലേക്കും 5 ടി.വി.യിലേക്കും നിരീക്ഷണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമറ നിരീക്ഷണത്തിനായി കിടങ്ങൂർ പഞ്ചായത്തിൽ പ്രത്യേക ടി.വിയും സ്ഥാപിച്ചു. പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമറ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂർ പഞ്ചായത്ത് ഹാളിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്‌മോൻ മുണ്ടയ്ക്കൽ, നിമ്മി ട്വിങ്കിൾരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് എന്നിവർ പ്രസംഗിക്കും.

''രാത്രികാലങ്ങളിലെ മാലിന്യം തള്ളൽ, വാഹന അപകടങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, മോഷണം എന്നിവ കൃത്യമായി നിരീക്ഷിച്ച് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

-ജോസ്‌മോൻ മുണ്ടയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ

ക്യാമറ ഇവിടങ്ങളിൽ

കുമ്മണ്ണൂർ മന്ദിരം ജംഗ്ഷൻ, കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ, ചേർപ്പുങ്കൽചെമ്പിളാവ് റോഡിൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷൻ, കുമ്മണ്ണൂർ മറ്റക്കര റോഡിൽ ചെമ്പിളാവ് ക്ഷേത്ര ജംഗ്ഷൻ, ചെമ്പിളാവ് കിടങ്ങൂർ ക്ഷേത്രം റോഡിൽ കിടങ്ങൂർ ക്ഷേത്രം കിഴക്കേനട, കിടങ്ങൂർമണർകാട് റോഡിൽ കിടങ്ങൂർ പാലം, കിടങ്ങൂർകിഴക്കേ കൂടല്ലൂർ റോഡിൽ പിറയാർ ക്ഷേത്ര ജംഗ്ഷൻ, കുമ്മണ്ണൂർകിഴക്കേ കൂടല്ലൂർകടപ്പൂർ റോഡിൽ കൂടല്ലൂർ പള്ളി ജംഗ്ഷൻ, കൂടല്ലൂർ സാമൂഹ്യ ആരോഗ്യകേന്ദ്രം, കിടങ്ങൂർ പാദുവ റോഡിൽ ശിവപുരം ക്ഷേത്ര ജംഗ്ഷൻ.

ജില്ലാ പഞ്ചായത്ത് ഫണ്ട് 5 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL