
ചങ്ങനാശേരി : കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ഇത്തിത്താനത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ കൃഷി ഉത്പന്നങ്ങൾ ചങ്ങനാശേരി ഏരിയ സെക്രട്ടറി എം.എൻ മുരളീധരൻ നായർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ബിജു തോമസ്, പള്ളം ബ്ലോക്ക് മെമ്പർ ശൈലജ കുമാരി, സി.പി.എം ലോക്കൽ സെക്രട്ടറി പ്രൊഫ.ടോമിച്ചൻ ജോസഫ്, ഇത്തിത്താനം മേഖല പ്രസിഡന്റ് പി.കെ അനിൽകുമാർ, ട്രഷറർ കെ.എം വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |