SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

ബഷീർ പുരസ്കാര വിതരണം

basheer

തലയോലപറമ്പ് : സാധാരണക്കാരന്റെ ഭാഷയും ജീവിതവും കൊണ്ട് അസാധാരണമായൊരു ലോകം സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഷീർ ദിനാചരണവും ബഷീർ പുരസ്സ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സമിതി വൈസ് ചെയർമാൻ ഡോ.പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാക്കൾക്കുള്ള പ്രശസ്തിപത്ര സമർപ്പണം കെ.ബിനിമോൻ എം.എൽ.എയും,​ അവാർഡ് തുക ലക്ഷർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ്.കെ അബ്ദുള്ളയും വിതരണം ചെയ്തു. നോവലിസ്റ്റ് കെ.പി രാമനുണ്ണി, ജമാൽ കൊച്ചങ്ങാടി, കെ. ഉണ്ണികൃഷ്ണൻ എന്നിവർ ബഷീർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL