
വൈക്കം : വൈക്കം റോട്ടറി ക്ലബിന്റെ 45-ാമത് പ്രസിഡന്റായി റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ എസ്. ഡി.സുരേഷ് ബാബു ചുമതലയേറ്റു. വാർഷിക ആഘോഷം ഗവ.ചീഫ് വിപ്പ് അപു ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ബിനിമോൻ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.ജി.അബ്ദുൽസലാം റാവുത്തർ, ഡി.വൈ.എസ്.പി കെ. സജീവ്, റോട്ടറി മുൻ ഗവർണർ ഇ.കെ. ലൂക്ക്, അസിസ്റ്റന്റ് ഗവർണർമാരായ ശിവപ്രസാദ്, ജെയിംസ് പാലക്കൻ , സാബു വർഗീസ്, സന്തോഷ് ജോസഫ്, ജോഷി ജോസഫ്, ജെസ്സി ജോഷി, റജീന ജോജി, അഡ്വ. വിവേക് ഫ്രാൻസിസ്, വിന്നി മനീഷ് എന്നിവർ പ്രസംഗിച്ചു. എസ്. ഷൈൻ കുമാർ സ്വാഗതവും, കുര്യൻ ജേക്കബ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |