
കോട്ടയം : കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ ഇ - ഗവേൺസ് ദേശീയ അവാർഡിന് ( ബെസ്റ്റ് ഇ - ഗവേൺസ് പ്രാക്ടീസസ് /ഇന്നവേഷൻ ഇൻ സൈബർ സെക്യൂരിറ്റി) കോട്ടയം തിരുവാതുക്കൽ സ്വദേശി കെ.ആർ.അജയകുമാർ അർഹനായി. ബാങ്ക് ഒഫ് ബറോഡ ജനറൽ മാനേജർ ആൻഡ് ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറാണ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രിവൻസസ് വകുപ്പ് ഏർപ്പെടുത്തിയതാണ് അവാർഡ്. പരേതതനായ കളത്തിൽ കെ.ആർ.രാജപ്പന്റെയും, വി.ജി.സരളയുടെയും മകനാണ്. ഭാര്യ : കെ.ആർ.മൃദുല. മകൾ : അഭിരാമി (മെഡിക്കൽ വിദ്യാർത്ഥി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |