
കോട്ടയം: ജില്ലാ കുടുംബശ്രീ മിഷന്റെ സ്‌നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു. കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ ഇ.എസ് ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. വായനാമത്സരത്തിൽ ഉഷാ ബേബി ഒന്നാം സ്ഥാനവും പ്രസീത കരൂർ രണ്ടാം സ്ഥാനവും നിമിഷ വാഴപ്പിള്ളി, രാധാമണി കിടങ്ങൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി. കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്‌നേഹിതാ സർവീസ് പ്രൊവെഡർ റിമ എ.മാത്യുവിനെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |