
കോട്ടയം: റബ്ബർ കൃഷിയിലെ തൊഴിലാളി ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയും കർഷകർക്ക് സമഗ്ര സേവനം ഉറപ്പാക്കുകയും ചെയ്യുന്ന കേരളത്തിലെ ആദ്യ കുടുംബശ്രീ റബ്ബർ കാർഷിക കർമ്മസേന മേലുകാവിൽ പ്രവർത്തനം ആരംഭിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്തിന്റെയും മേലുകാവ് കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്‌കറിയ നിർവഹിച്ചു. റബ്ബർ തോട്ടങ്ങളുടെ പരിപാലനം 'ഇവന്റ് മാനേജ്‌മെന്റ്' മാതൃകയിൽ ഏറ്റെടുത്ത് നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ടാപ്പിംഗ് ഉൾപ്പെടെയുള്ള എല്ലാ കൃഷിപരിപാലന പ്രവർത്തനങ്ങളും കർമസേന ഏകോപിപ്പിച്ച് നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |