SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

വോട്ടർ പട്ടിക ചേർക്കൽ ഡ്രൈവ് 

voter

പുതുപ്പള്ളി: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി) പുതുപ്പള്ളിയിലെ ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ (ഇ.എൽ.സി) നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. ഡ്രൈവിൽ 18 വയസ് പൂർത്തിയായ നവാഗത വോട്ടർമാർക്ക്, ഓൺലൈൻ വഴി വോട്ടർ ഐ.ഡി കാർഡിനായി അപേക്ഷ സമർപ്പിച്ചു. ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും വേണ്ടിയാണ് ഡ്രൈവ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ബിനു സുഗതൻ, ഇലക്ടറൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ശ്രുതി ഉദയൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL