
കോട്ടയം: കോട്ടയം ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിൽ (പോക്‌സോ) സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് അഭിഭാഷകരുടെ പാനലേക്ക് ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം.
വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയിൽ ഫോട്ടോ പതിച്ചിരിക്കണം. യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, എന്റോൾമെന്റ് നമ്പർ, തിയതി എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്ന് ക്രിമിനൽ കേസുകളുടെയും മൂന്ന് സെക്ഷൻസ് കേസുകളുടെയും വിധിന്യായങ്ങളുടെ പകർപ്പുകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |