SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

നന്നായി പഠിക്കാം, നല്ല പുസ്തകങ്ങൾ വായിക്കാം

വിദ്യാർത്ഥികൾക്കായി ജില്ലാ കളക്ടറുടെ സന്ദേശം

കോട്ടയം: കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഹൃദയസ്പർശിയായ സന്ദേശം സോഷ്യൽ മീഡിയായിലൂടെ പങ്കുവച്ചു. കാലാവസ്ഥ സമ്മാനിച്ച അവധിയല്ല ഇത്, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അവധിദിവസങ്ങൾ പഠനത്തിനും നല്ല പുസ്തകങ്ങൾ വായിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും മാതാപിതാക്കളെ സഹായിക്കാനും ഉപയോഗിക്കണം. അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ വീട്ടിൽ തന്നെ തുടരണം. നദികൾ, പുഴകൾ, വെള്ളച്ചാട്ടങ്ങൾ, വെള്ളക്കെട്ടുള്ള റോഡുകൾ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL