പാലാ - ഈരാറ്റുപേട്ട, പാലാ - കോട്ടയം റൂട്ടുകളിലെ ഗതാഗതം ഇന്നലെ വീണ്ടും നിലച്ചു
മൂന്നാനിയിൽ വീണ്ടും വെള്ളം കയറിയതോടെ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി
കൊട്ടാരമറ്റത്തും കിടങ്ങൂരിന് സമീപവും വെള്ളം കയറിയതിനാൽ വാഹനങ്ങൾ തിരിച്ചുവിട്ടു
ഇല്ലിക്കൽ, ചെങ്ങളം മേഖലകളിൽ വെള്ളം കയറി കോട്ടയം - ചേർത്തല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു
ചങ്ങനാശേരി - ആലപ്പുഴ റൂട്ടിൽ കിടങ്ങറയിൽ ഒരു കിലോമീറ്ററിലേറെ റോഡ് വെള്ളത്തിനടിയിലായി
ഏറ്റുമാനൂർ -കോട്ടയം വരെയുള്ള ഭാഗങ്ങളിൽ എം.സി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി
പടിഞ്ഞാറൻ പഞ്ചായത്തുകളിലെ ഉൾറോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു
പോക്കറ്റ് റോഡുകളിൽ വെള്ളം കയറിയതിനാൽ കെ.കെ റോഡിലും എം.സി റോഡിലും ഗതാഗതക്കുരുക്ക്
കുര്യൻ ഉതുപ്പ് റോഡിൽ വെള്ളം ഉയർന്നതോടെ കോട്ടയം നഗരത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു
മണർകാട് ബൈപ്പാസിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും നിലച്ചു
മാഞ്ഞൂർ സൗത്ത് - നീണ്ടൂർ റോഡിൽ പാടശേഖരത്തിന് നടുവിൽ വെള്ളക്കെട്ട് രൂക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |