
കോട്ടയം : ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണാഘോഷത്തിൽ 24 മുതൽ 28 വരെ എല്ലാ ദിസവവും വൈകിട്ട് തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികൾ നടത്താൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തിരുമാനിച്ചു.
24 ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം. നാട്ടകം സുരേഷ് എം.എൽ.എ, കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്റണി, കോട്ടയം ആർ.ഡി.ഒ നിജു ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ടി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |