SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.49 PM IST

സവാള വില വർദ്ധന കേന്ദ്രം ഇടപെടണം

savala

കോട്ടയം : സവാളയ്ക്കുണ്ടായ അമിത വില വർദ്ധന തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. അന്യായമായ രീതിയിൽ സ്റ്റോക്ക് ചെയ്ത് വില വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അമിത വിലക്കയറ്റത്തിന് കാരണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. അമിതമായി സ്റ്റോക്ക് ചെയ്ത് സവാളയുടെ വില കിലോയ്ക്ക് 80 രൂപവരെ ഇപ്പോൾ എത്തിച്ചേർന്നിരിക്കുകയാണ്. സാധാരണ വിലയിലേക്ക് കൊണ്ടുവരാനുള്ള അടിയന്തര നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL