SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.49 PM IST

സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്കാരം നടൻ പ്രേംപ്രകാശിന്

ss

കോട്ടയം : പ്രൊഫ.സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് സിനിമാ - സീരിയൽ നടനും നിർമ്മാതാവുമായ പ്രേംപ്രകാശ് അർഹനായി. 25000 രൂപയും ശില്പവും, പ്രശംസപത്രവുമടങ്ങുന്ന അവാർഡ് 26 ന് കോട്ടയത്ത് നടക്കുന്ന സി.ആർ ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാറും, കൺവീനർ എം.ജി ശശിധരനും അറിയിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം, എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി, മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ വി.ജയകുമാർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL