കോട്ടയം: ഏറ്റുമാനൂരിൽ നമ്പ്യാകുളം ജംഗ്ഷന് സമീപം ടൂറിസ്റ്റ് ബസ് മറ്റൊരു ബസിൽ ഇടിച്ച് അപകടം. ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ ഏറ്റുമാനൂർ എറണാകുളം റോഡിൽ നമ്പ്യാകുളം ജംഗ്ഷന് സമീപമായിരുന്നു അപകടം. കോയമ്പത്തൂരിലെ കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നെത്തിയ മറ്റൊരു ബസ് ടൂറിസ്റ്റ് ബസിന്റെ ഒരു വശത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസവും നേരിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |