SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

പിക് അപ് സ്റ്റാൻഡിൽ കാർ ഉപേക്ഷിച്ച നിലയിൽ

car

കട്ടപ്പന: ഇടുക്കിക്കവലയിലെ പിക്അപ് സ്റ്റാൻഡിൽ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന കാർ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാല് യുവാക്കൾ കാറുമായി പിക് അപ് സ്റ്റാൻഡിലെത്തിയത്. വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം ഇവർ മടങ്ങിപ്പോയെന്നാണ് വിവരം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കാർ ഇവിടെ നിന്ന് മാറ്റിയിട്ടില്ല. പിക് അപ് സ്റ്റാൻഡിൽ പൊതുവെ ഓട്ടം കുറവായതിനാൽ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരു വാഹനം കൂടി ദിവസങ്ങളായി സ്റ്റാൻഡിൽ കിടക്കുന്നത്. കാർ ആരുടേതാണെന്നും എന്തുകൊണ്ടാണ് ദിവസങ്ങളായി ഇവിടെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതെന്നും വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL