SignIn
Kerala Kaumudi Online
Friday, 30 October 2026 12.45 AM IST

കാർബെലിമിന് 10 കോടി നിക്ഷേപം

kart

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ഡീപ്‌ടെക് സ്റ്റാർട്ടപ്പായ കാർബെലിമിന് ഐ.ഐ.ടി മദ്രാസിന്റെ യൂണികോൺ ഫ്രോണ്ടിയർ ഫണ്ടിൽനിന്ന് 10 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയും ചേർന്ന് കമ്പനി പ്രതിനിധികൾക്ക് നിക്ഷേപത്തുക കൈമാറി.

ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കും യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സും സംയുക്തമായി രൂപീകരിച്ച ഫണ്ടിൽനിന്ന് നിക്ഷേപത്തിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ നാല് ഡീപ്‌ടെക് കമ്പനികളിലൊന്നാണ് കാർബെലിം. ഫണ്ടിൽനിന്ന് നിക്ഷേപം നേടുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പ് എന്ന നേട്ടവും കമ്പനി സ്വന്തമാക്കി.

ഡോ. കാർത്തിക ഗോപി, രാഹുൽ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള കാർബെലിം അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്ന ബയോഇന്റഗ്രേറ്റഡ് കാർബൺ ക്യാപ്ചർ സംവിധാനങ്ങളും വായുശുദ്ധീകരണ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നു.

കാർബെലിമിന്റെ നേട്ടം കേരളത്തിലെ ഡീപ്‌ടെക് സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ അംഗീകാരമാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് പി. അംബിക പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARBLIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360