
ഇടുക്കി: ഏലക്കായിലെ കൃത്രിമനിറം സംബന്ധിച്ച പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം റീജിയൻ ഡെപ്യൂട്ടി കമ്മിഷണർ ആർ. രൺധീപിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടന്നു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും ഏലക്ക ഉണങ്ങുന്ന ഡ്രയറുകളിലും തോട്ടങ്ങളിലും പരിശോധന നടത്തി സർവെയ്ലൻസ് സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയിൽ ഇടുക്കി സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ സൈജു കെ. രാമനാഥ്, ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ആതിരദേവി, ശ്രീദേവി, ജോയ്സ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |