മണർകാട് : സെന്റ് മേരീസ് കോളേജിലെ, റിസർച്ച് ആൻഡ് പി.ജി ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിലുള്ള ചരിത്ര അസോസിയേഷന്റെ ലാവോസ് 2 കെ26 ന്റെ ഉദ്ഘാടനം കേരള പ്രാദേശികചരിത്ര പഠനസമിതി സംസ്ഥാന സെക്രട്ടറി പള്ളിക്കോണം രാജീവ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ -ചാർജും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ.എലിസബത്ത് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി മെർലിയ സജി, ചരിത്രവിഭാഗം മേധാവി ഡോ.സി.മൊയ്തീൻ, മലയാളം വിഭാഗം മേധാവി സി.ജി മഞ്ജുഷ, ഹിന്ദിവിഭാഗം മേധാവി ഡോ.ടി.സിമി എന്നിവർ സംസാരിച്ചു. പി.കെ ആഷ്‌നി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |