SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം

ചങ്ങനാശേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യുവ ജനങ്ങൾക്ക് വിവിധമേഖലകളിൽ പരിശീലനവും മാർഗനിർദേശവും നൽകുന്നതിനും അവരുടെ തൊഴിൽസാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി പിഎസ്.സി പരീക്ഷക്കുവേണ്ടിയുള്ള സൗജന്യ പരിശീലന കേന്ദ്രം പുതൂർപള്ളി മസ്ജിദ് മദ്രസഹാളിൽ ആരംഭിക്കും. 5ന് രാവിലെ 10ന് മന്ത്രി എൻ.ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിക്കും. വിനു ജോബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ചങ്ങനാശേരി നഗരസഭ ചെയർമാൻ ജോമി ജാസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ.ആന്റണി ഏത്തക്കാട്, പുതൂർപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അഡ്വ.ടി.പി അബ്ദുൽഹമീദ് തുടങ്ങിയവർ സംസാരിക്കും. ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി ഡോ.ഡി.സജിത് ബാബു സ്വാഗതവും ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ദേവിദാസ് നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL