
കോട്ടയം : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി ഐ.എസ്.ടി, എൻ.എ.സിഇ/ബി/ടി കാറ്റഗറി നമ്പർ 864/2025) തസ്തികയിൽ നിയമനത്തിന് ജൂലായ് 27ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം 14 ന് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. യോഗ്യത, തിരിച്ചറിയൽ, വെയ്‌റ്റേജ്, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം എത്തണം. പ്രൊഫൈലിൽ നൽകിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റും ബയോഡാറ്റ ഫോമും പൂരിപ്പിച്ച് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |